അലന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ഥിയാകും; കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കും

പന്തീരാങ്കാവില്‍ നിന്ന് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിച്ച അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ഥിയാകും
അലന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ഥിയാകും; കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കും


കോഴിക്കോട്:  പന്തീരാങ്കാവില്‍ നിന്ന് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിച്ച അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ഥിയാകും. കോഴിക്കോട് നഗരസഭയില്‍ 61ാം വാര്‍ഡില്‍ നിന്ന് മത്സരിക്കാന്‍ ഷുഹൈബ് സമ്മതം അറിയിച്ചതായി ആര്‍എംപി നേതാക്കള്‍ വ്യക്തമാക്കി. നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. 

അലന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരുഘട്ടത്തില്‍ പോലും സിപിഎമ്മിനെ കുടുംബം തള്ളിപ്പറഞ്ഞിരുന്നില്ല. എന്നാല്‍ അറസ്റ്റില്‍  പിന്നീട് പാര്‍ട്ടി സ്വീകരിച്ച പല നിലപാടുകളിലും അലന്റെ കുടുംബം അസന്തുഷ്ടരായിരുന്നു. സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ അന്തിമപ്രഖ്യാപനം വൈകീട്ടുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ 

കേസിലെ പ്രതി അലന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി നേതാക്കള്‍ ആരോപിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com