മുസാഫര്‍ നഗര്‍: പത്തൊന്‍പതുകാരിയെ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഷാമ്ലി ജില്ലയിലാണ് ശനിയാഴ്ചയാണ് സംഭവം.
യുവതി ശനിയാഴ്ച വീട്ടില്‍ തനിച്ചായിരുന്നു. അതിനിടെ വീട്ടിലെത്തിയ സുഹൃത്ത് ജോലിയ്ക്കെന്ന വ്യാജേനെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി അവിടെ വ്ച്ച ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.
സംഭവത്തിന് ശേഷം ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ