കോട്ടയത്ത് വിട്ടുവീഴ്ചയില്ലാതെ സിപിഐയും ജോസ് കെ മാണി വിഭാ​ഗവും; കീറാമുട്ടിയായി സീറ്റ് വിഭജനം, ഇന്ന് വീണ്ടും എൽഡിഎഫ് യോ​ഗം

കൂടുതൽ സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺ​ഗ്രസും, സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിൽ സിപിഐയും ഉറച്ച് നിൽക്കുന്നതോടെയാണ് പ്രതിസന്ധി കനക്കുന്നത്
കോട്ടയത്ത് വിട്ടുവീഴ്ചയില്ലാതെ സിപിഐയും ജോസ് കെ മാണി വിഭാ​ഗവും; കീറാമുട്ടിയായി സീറ്റ് വിഭജനം, ഇന്ന് വീണ്ടും എൽഡിഎഫ് യോ​ഗം

കോട്ടയം: സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിന് ഇടയിൽ കോട്ടയത്ത് ഇന്ന് വീണ്ടും എൽഡിഎഫ് യോ​ഗം. കൂടുതൽ സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺ​ഗ്രസും, സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിൽ സിപിഐയും ഉറച്ച് നിൽക്കുന്നതോടെയാണ് പ്രതിസന്ധി കനക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിൽ നാല് സീറ്റും, പാലാ മുൻസിപ്പാലിറ്റിയിൽ 7 സീറ്റും എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോവാൻ സിപിഐ തയ്യാറല്ല. പാലായിൽ 13 സീറ്റും, ജില്ലാ പഞ്ചായത്തിൽ 11 സീറ്റുമാണ് കേരള കോൺ​ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കേരള കോൺ​ഗ്രസിന് വേണ്ടി കൂടുതൽ സീറ്റുകൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയ സിപിഐ ഇനി ചർച്ചയ്ക്കില്ലെന്നും പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ മത്സരിച്ച  5 സീറ്റുകളിൽ ഒന്ന് സിപിഐ വിട്ടുനൽകി. ഒന്നുകൂടി ആവശ്യപ്പെട്ടതോടെയാണ് സിപിഐ ഇടഞ്ഞത്. പാർട്ടിയുടെ അഭിമാനം പണയം വെച്ച് ഒത്തുതീർപ്പിന് വഴങ്ങേണ്ട എന്നാണ് സിപിഐയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com