സംസ്ഥാനത്തെ ജില്ലകളിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; തിരുവനന്തപുരത്ത് ഉൾപ്പെടെ നീട്ടിയേക്കില്ല

കോവിഡ് വ്യാപനം കുറഞ്ഞ് നിൽക്കുന്ന തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ നിരോധനാജ്ഞ നീട്ടിയേക്കില്ല എന്നാണ് സൂചന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. കോവിഡ് വ്യാപനം കുറഞ്ഞ് നിൽക്കുന്ന തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ നിരോധനാജ്ഞ നീട്ടിയേക്കില്ല എന്നാണ് സൂചന. 

എന്നാൽ കോവിഡ് വ്യാപനം തീവ്രമായി നിൽക്കുന്ന എറണാകുളത്ത് നിരോധനാജ്ഞ തുടർന്നേക്കും. ജില്ലാ കളക്ടർമാർക്കാണ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഉയർന്ന പിഴ ചുമത്തി നിയന്ത്രണങ്ങൾ നിലനിർത്താനാണ് നിർദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com