കോവിഡ് : നിരോധനാജ്ഞാ കാലാവധി അവസാനിച്ചു, നീട്ടിയേക്കില്ലെന്ന് സൂചന ; നിയന്ത്രണങ്ങള്‍ തുടരും

കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഉയർന്ന പിഴ ചുമത്തി നിയന്ത്രണങ്ങൾ നിലനിർത്താനാണ് നിർദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്നലെ അവസാനിച്ചു. ജില്ലാ ഭരണകൂടങ്ങളാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാത്തതും തദ്ദേശ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരും. കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഉയർന്ന പിഴ ചുമത്തി നിയന്ത്രണങ്ങൾ നിലനിർത്താനാണ് നിർദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com