​ഗെയ്ൽ ഡിസംബറിൽ കമ്മീഷൻ ചെയ്യും; 700 കോടി വരെ വരുമാനം ലഭിക്കും; മോ​ദിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

​ഗെയ്ൽ ഡിസംബറിൽ കമ്മീഷൻ ചെയ്യും; 700 കോടി വരെ വരുമാനം ലഭിക്കും; മോ​ദിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
​ഗെയ്ൽ ഡിസംബറിൽ കമ്മീഷൻ ചെയ്യും; 700 കോടി വരെ വരുമാനം ലഭിക്കും; മോ​ദിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി സംസ്ഥാനത്ത് പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിലെ തടസം നീക്കാൻ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. 

ഡിസംബർ ആദ്യവാരം പദ്ധതി കമ്മീഷൻ ചെയ്യും. പദ്ധതി പൂർണ തോതിലായാൽ 500 മുതൽ 700 കോടി വരെ നികുതി വരുമാനം ലഭിക്കും. മുഖ്യമന്ത്രി വ്യക്തമാക്കി.  

അതേസമയം, കിഫ്ബിയെ തകർക്കാനുള്ള നീക്കവുമായി ആരെങ്കിലും വന്നാൽ നിന്നുകൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വിമർശകർ വികസന വിരുദ്ധരാണ്. സ്കൂളുകളും ആശുപത്രികളും നന്നായപ്പോൾ നാട് സന്തോഷിക്കുകയാണ്. ഈ നേട്ടങ്ങളിൽ അസ്വസ്ഥരാകുന്നത് വികലമായ മനസുകൾ മാത്രമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 

കേരളം ഏതെങ്കിലും തരത്തിൽ നന്നാകുന്നതിൽ പ്രതിപക്ഷ നേതാവിനടക്കം വെപ്രാളമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ എങ്ങനെയും തകർക്കാൻ ശ്രമിക്കുന്നു. കിഫ്ബി പദ്ധതികൾ സ്വന്തം മണ്ഡലത്തിൽ വേണ്ടെന്ന് പ്രതിപക്ഷാംഗങ്ങൾ പറയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

കെ–ഫോൺ പദ്ധതിയെ തകർക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതി. സ്വകാര്യ കുത്തകകളുടെ വക്കാലത്തെടുത്ത് ആരും കേരളത്തിലേക്ക് വരേണ്ട. സൗജന്യമായി ഇന്റർനെറ്റ് നൽകുന്നതിൽ നിക്ഷിപ്ത താത്പര്യക്കാർക്ക് പ്രയാസമുണ്ടാകും. വികല മനസുകളുടെ താത്പര്യമനുസരിച്ച് അന്വേഷണ ഏജൻസികൾ തുള്ളിക്കളിക്കരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com