കോവിഡ് കെയര്‍ സെന്ററില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനം; പത്തനംതിട്ടയില്‍  35കാരനെതിരെ പരാതിയുമായി യുവതി

കോവിഡ് കെയര്‍ സെന്ററില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനം; പത്തനംതിട്ടയില്‍  35കാരനെതിരെ പരാതിയുമായി യുവതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കോവിഡ് കെയര്‍ സെന്ററില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. കോവിഡ് കെയര്‍ സെന്ററില്‍ വോളണ്ടിയറായി ജോലി ചെയ്തിരുന്ന യുവതിയാണ് 35കാരനെതിരെ പരാതി നല്‍കിയത്. 

ഇയാളും വോളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സീതത്തോട് സ്വദേശിയായ 35കാരനെതിരെ പൊലീസ് കേസെടുത്തു. 

പത്തനംതിട്ട ആങ്ങമൂഴിയിലെ കോവിഡ് കെയര്‍ സെന്ററില്‍ വച്ച് 35കാരന്‍ പീഡിപ്പിച്ചുവെന്നാണ് പാരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനത്തിന് ഇരയാക്കിയതെന്നും പരാതിയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com