മണ്ണുമാന്തി കയറി റോഡുപണിക്കിടെ മലമ്പാമ്പ്‌ ചത്തു, ഡ്രൈവർ അറസ്റ്റിൽ 

വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്
മണ്ണുമാന്തി കയറി റോഡുപണിക്കിടെ മലമ്പാമ്പ്‌ ചത്തു, ഡ്രൈവർ അറസ്റ്റിൽ 

തൃശ്ശൂർ: ദേശീയപാത സർവീസ് റോഡ് നിർമാണത്തിനിടയിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെത്തുടർന്ന് ഡ്രൈവർ അറസ്റ്റിൽ. വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തത്.  ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഞായറാഴ്‌ച റോഡുപണിക്കിടെ കൂട്ടിയിട്ട കല്ലുകൾ നീക്കംചെയ്യുന്നതിനിടയിലാണ് മലമ്പാമ്പ് പുറത്തേക്കുവന്നത്.  കല്ല് നീക്കുന്നതിനിടയിൽ മലമ്പാമ്പിന് മുറിവേറ്റിരുന്നു. പരിക്കേറ്റ മലമ്പാമ്പ്‌ പിന്നീട്‌ ചത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സർവീസ് റോഡ് നിർമാണം താത്‌കാലികമായി നിർത്തിവെയ്ക്കുകയാണ്. 

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ അപായപ്പെടുത്തുന്നത് ഗുരുതരമായ  ശിക്ഷ കിട്ടുന്ന കുറ്റമാണ്. മൂന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com