മുഖ്യമന്ത്രിക്ക് സമനില തെറ്റി; മസാല ബോണ്ടില്‍ കമ്മീഷന്‍ വാങ്ങിയവര്‍ ആരൊക്കെ?; ധനമന്ത്രി രാജിവെക്കണം; രമേശ് ചെന്നിത്തല

സര്‍ക്കാരിനെതിരെ എന്തെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അപ്പോള്‍ കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കും. ഈ കള്ളം എത്രനാള്‍ പറയുമെന്ന് ചെന്നിത്തല 
മുഖ്യമന്ത്രിക്ക് സമനില തെറ്റി; മസാല ബോണ്ടില്‍ കമ്മീഷന്‍ വാങ്ങിയവര്‍ ആരൊക്കെ?; ധനമന്ത്രി രാജിവെക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം:  സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ധനമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്
നിയമസഭയെ അവഹേളിച്ചിരിക്കുകയാണ്. കേരളത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ സിഎജിയുടെ റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞ് ഇന്ന് വരെ പ്രസിദ്ധികരിച്ചിട്ടുണ്ടോ?. തോമസ് ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. തുടര്‍ച്ചയായി നുണപറയുകയാണ്. സിഎജിയുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നതോടെ ധനമന്ത്രിയുടെ എല്ലാ കള്ളവും പൊളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു. 

അഴിമതിയും കൊള്ളയും മറയ്ക്കാനാണ് മന്ത്രി കള്ളം പറയുന്നത്. മന്ത്രി ഭരണഘടനാ തത്വം ലംഘിച്ചിരിക്കന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ഇക്കാര്യത്തില്‍ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കിയതായി ചെന്നിത്തല പറഞ്ഞു. ധനകാര്യമന്ത്രി വീണിടത്ത് നിന്ന് ഉരുളുകയാണ്. പവിത്രമായ മാലാഘയായിട്ടാണ് ഇടതുപക്ഷം പ്രതിപക്ഷത്തിരുന്നപ്പോള്‍ സിഎജിയെ  കണ്ടത്. ഇടതുമുന്നണിയുടെ അഴിമതി ആരെങ്കിലും കണ്ടെത്തിയാല്‍ ഗുഢാലോചന ആരോപിക്കും. എന്തുപറഞ്ഞാലും നാട്ടില്‍ രക്ഷയില്ലാത്ത സ്ഥിതിയാണ്. അപ്പോള്‍ ബിജെപി -കോണ്‍ഗ്രസ് ഗൂഢാലോചന എന്നുപറയും. ഇത് എത്രനാള്‍ പറയും ഈ കള്ളം. പഴകി തുരുമ്പിച്ച ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്ത പറഞ്ഞു. 

തോമസ് ഐസകിന്റെ പ്രസംഗം കേട്ടാല്‍ കേരളം സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് തോന്നും. ഗവര്‍ണര്‍ക്ക് നല്‍കേണ്ട റിപ്പോര്‍ട്ട് മോഷ്ടിച്ച് പത്രസമ്മേളനം നടത്തുകയായിരുന്നു ഐസക്. മസാലബോണ്ടിലൂടെ ആര്‍ക്കൊക്കെ കമ്മീഷന്‍ കിട്ടിയെന്ന് പറയാന്‍ തോമസ് ഐസക് തയ്യാറാവണം. 
മസാലബോണ്ടിനെക്കാള്‍ കുറഞ്ഞ പലിശയ്ക്ക് ഇവിടെ പണം ലഭിക്കുമായിരുന്നു. ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാനാണ് മസാല ബോണ്ടിറക്കിയത്. പിണറായി വിജയന്റെ പഴയ ലാവ്‌ലിന്‍ ബന്ധമാണ് ഇതിന് പിന്നിലെന്ന് ചെന്നിത്തല പറഞ്ഞു.

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി സമനില തെറ്റിയ പോലെ പെരുമാറുന്നത്. അതാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത്. കേന്ദ്രഏജന്‍സികളെ വിളിച്ചുകൊണ്ടുവന്നത്  മുഖ്യമന്ത്രിയാണ്. എന്നിട്ട് കുടുങ്ങുമെന്നായപ്പോള്‍ എന്തൊക്കയോ പറയുകയാണ്. തോമസ് ഐസക് നടത്തിയ കള്ളം വെളിച്ചത്തുവരുന്നപ്പോഴാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com