സിപിഎം നേതൃത്വം ഇടപെട്ടു ; കാരാട്ട് ഫൈസല്‍ 'പുറത്ത്' 

സിപിഎം നേതൃത്വം ഇടപെട്ടാണ് കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കിയത്‌ 
സിപിഎം നേതൃത്വം ഇടപെട്ടു ; കാരാട്ട് ഫൈസല്‍ 'പുറത്ത്' 

കോഴിക്കോട് : സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം വെട്ടി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിനെ മാറ്റിയത്. കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു കാരാട്ട് ഫൈസല്‍.

നേരത്തെ പിടിഎ റഹിം എംഎല്‍എ പ്രഖ്യാപിച്ച കൊടുവള്ളി നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാരാട്ട് ഫൈസലും ഇടംപിടിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തയാളെ മല്‍സരിപ്പിക്കുന്നത് പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിരുന്നു. 

ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് കാരാട്ട് ഫൈസലിനെ മാറ്റിയത്. കഴിഞ്ഞ ഭരണസമിതിയലും കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ ഇടതു കൗണ്‍സിലര്‍ ആയിരുന്നു. എല്‍ഡിഎഫ് മാറ്റിയ സാഹചര്യത്തില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മല്‍സരിക്കുമോ എന്നതില്‍ വ്യക്തതയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com