വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം; കുറ്റപത്രം സമര്‍പ്പിച്ചു

വെഞ്ഞാറമൂട് ഇരട്ടകൊല കേസില്‍ ഒമ്പത് പ്രതികള്‍ക്കെതിരെ പൊലീസ്  കോടതിയില്‍  കുറ്റപത്രം നല്‍കി
വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം; കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:  വെഞ്ഞാറമൂട് ഇരട്ടകൊല കേസില്‍ ഒമ്പത് പ്രതികള്‍ക്കെതിരെ പൊലീസ്  കോടതിയില്‍  കുറ്റപത്രം നല്‍കി. രാഷ്ട്രീയ വൈരാഗ്യമാണെന്ന്  കൊലപാതക കാരണമെന്ന്  കുറ്റപത്രത്തില്‍ പറയുന്നു. ഗൂഢാലോചനയില്‍  അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിലുണ്ട്. ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍  ഉണ്ണി, സജീവ്, സനല്‍, അന്‍സാര്‍, ഷജിത്, നജീബ്, അജിത്, സതി, പ്രീജ എന്നിവര്‍ക്കെതിരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷ് നെടുമങ്ങാട് കോടതിയില്‍ കുറ്റപത്രം നല്‍കിയിത്. 

അന്വേഷണം ആരംഭിച്ച് 80 ആം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ പ്രതികള്‍ റിമാന്റിലാണ്. ആഗസ്ത് 30ന് അര്‍ധരാത്രിയാണ്  തേമ്പാമൂട് ജംഗ്ഷനില്‍വെച്ച് ബൈക്കിലെത്തിയ പ്രതികള്‍ ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്.  കേസില്‍ അറസ്റ്റിലായ ഉണ്ണി, സജീവ്, സനല്‍, അന്‍സാര്‍ എന്നിവരാണ്  കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍. മറ്റുള്ളവര്‍ സഹായികളാണ്.

ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ്, മിഥിലാജ് എന്നിവരോട് പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്ന്  കുറ്റപത്രത്തിലുണ്ട്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെയടക്കം അറിവോടെ ഗൂഢാലോചന നടന്നതായി പരാതിയുണ്ട്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com