വ്യാജ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ കെ സുരേന്ദ്രന് എതിരെ നിയമനടപടി; ഋഷിരാജ് സിങ്

സ്വപ്ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്.
വ്യാജ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ കെ സുരേന്ദ്രന് എതിരെ നിയമനടപടി; ഋഷിരാജ് സിങ്

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍  ഡിജിപി ഋഷിരാജ് സിങ്. അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവരാണ് ഇതുവരെ സ്വപ്നയെ സന്ദര്‍ശിച്ചത്. കെ സുരേന്ദ്രന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിയമ നടപടി നിയമനടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിങ് അറിയിച്ചു. 

ജയില്‍ ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു സ്വപ്‌നയുടെ അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവരുടെ സന്ദര്‍ശനം. സന്ദര്‍ശന അപേക്ഷ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ച് അവരുടെകൂടെ സമ്മതത്തിലും സാന്നിധ്യത്തിലും ബുധനാഴ്ച 3 മണിക്കാണ് സന്ദര്‍ശനം നടന്നിട്ടുള്ളത്. ഈ വിവരങ്ങള്‍ ജയിലിലെ റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ മനസിലാകും. വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ ആരോപിച്ചത്.സന്ദര്‍ശകരില്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകള്‍ ഉണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദര്‍ശിക്കാന്‍ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് സന്ദര്‍ശനമെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com