കോവിഡ് മുക്തര്‍ക്ക് മൂന്ന് മാസത്തേക്ക് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല; 104 ദിവസം വരെ വൈറസ് ഘടകങ്ങള്‍ ശരീരത്തിലുണ്ടാകാം; പരിശോധനയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍

ഡയാലിസിസ്, ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് മുന്‍പും ആന്റിജന്‍ പരിശോധനയാകാം 
കോവിഡ് മുക്തര്‍ക്ക് മൂന്ന് മാസത്തേക്ക് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല; 104 ദിവസം വരെ വൈറസ് ഘടകങ്ങള്‍ ശരീരത്തിലുണ്ടാകാം; പരിശോധനയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ് പരിശോധയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി സംസ്ഥാനം. കോവിഡ് ഭേദമായവര്‍ മൂന്ന് മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ല. ശസ്ത്രക്രിയ, ഡയാലിസിസ് തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവര്‍ക്ക് കോവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്താം. അത് ആന്റിജന്‍ പരിശോധന ആയിരിക്കണമെന്നാണ് പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. 

കോവിഡ് ഭേദമായ ആള്‍ക്ക് ആന്റിജന്‍ ഒഴികെ ഉള്ള പരിശോധനകളില്‍ പൊസിറ്റീവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കം ചികിത്സകള്‍ മുടക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വൈറല്‍ ഷെഡിങ് കാരണം നിര്‍ജ്ജീവമായ വൈറസുകള്‍ ശരീരത്തില്‍ ഉണ്ടാകാം. അതുപക്ഷേ കോവിഡ് ബാധ ആയി കണക്കാക്കാന്‍ ആകില്ല. കോവിഡ് ഭേദമായ ആള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ലെന്ന് ആദ്യം ഉറപ്പിക്കണം. അതിന് ശേഷം കോവിഡ് പരിശോധന വീണ്ടും നടത്താമെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com