ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല; വലിയങ്ങാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്‍ വലിയങ്ങാടി വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണയ്ക്കില്ല
ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല; വലിയങ്ങാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ വലിയങ്ങാടി വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണയ്ക്കില്ല. പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെ പിതാവാണ് ഷുഹൈബ്. കോണ്‍ഗ്രസ് പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ, ഇവിടെ ആര്‍എംപി ഒറ്റയ്ക്ക് മത്സരിക്കും. വലിയങ്ങാടി ഉള്‍പ്പെടെ 75 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 

വലിയങ്ങാടി വാര്‍ഡില്‍ കോണ്‍ഗ്രസിലെ എസ് കെ അബൂബക്കറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പിന്തുണയ്ക്കാത്തത് പരിമിതികള്‍ കൊണ്ടാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു. 

നാല് പതിറ്റാണ്ടിലധികമായി യുഡിഎഫിന്റെ കുത്തകയാണ് വലിയങ്ങാടി വാര്‍ഡ്. സിപിഎം പ്രതിനിധി മത്സരിക്കുന്ന വാര്‍ഡിലാണ് ഷുഹൈബ് മത്സരിക്കുന്നതെങ്കില്‍ പിന്തുണയ്ക്കാമെന്ന നിലപാടിലായിരുന്നു മുസ്ലിംലീഗ്. അതേസമയം ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളില്‍ ആര്‍എംപി-യുഡിഎഫ് ധാരണയിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com