ആന്തൂരില്‍ ആറ് ഇടത്ത് എല്‍ഡിഎഫിന് എതിരില്ല 

ഈ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണ് പത്രിക നല്‍കിയത്‌ 
ldf
ldf

കണ്ണൂര്‍:ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. രണ്ട്, മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ തന്നെ എല്‍ഡിഎഫ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥനാര്‍ഥികള്‍ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 

സി പി മുഹാസ് (വാര്‍ഡ് 2 മോറാഴ), എം പ്രീത (3 കാനൂല്‍), എം പി നളിനി (10 കോള്‍മൊട്ട), എം ശ്രീഷ (11 നണിച്ചേരി), ഇ അഞ്ജന (16 ആന്തൂര്‍), വി സതീദേവി (24 ഒഴക്രോം) എന്നിവര്‍ക്കാണ് എതിരില്ലാത്തത്.

തളിപ്പറമ്പ് നഗരസഭയിലെ ഒരു വാര്‍ഡും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാര്‍ഡും എല്‍ഡിഎഫിന് എതിരില്ലാതെ ലഭിച്ചു. തളിപ്പറമ്പ് നഗരസഭ 25ാം വാര്‍ഡായ കൂവോട് ഡി വനജ, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഇ സി സതി, പതിനൊന്നാംവാര്‍ഡില്‍  കെ പത്മിനി, കോട്ടയം പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ കെ ധനഞ്ജയന്‍ എന്നിവര്‍ക്കും എതിരുണ്ടായില്ല.

2015ല്‍ ആന്തൂര്‍ നഗരസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 14ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിച്ച 14 സീറ്റിലും മുന്നണി സ്ഥാനാര്‍ഥികള്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com