തെളിയിക്കപ്പെട്ടത് മാണി സാറിന്റെ ആത്മാവിന്റെ ശക്തി; ഹൈക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യവിജയമെന്ന് ജോസ് കെ മാണി

ജോസഫും കൂട്ടരും ശ്രമിച്ചത് നുണപറഞ്ഞ് പറഞ്ഞ് സത്യത്തെ മറയ്ക്കാനാണ്
തെളിയിക്കപ്പെട്ടത് മാണി സാറിന്റെ ആത്മാവിന്റെ ശക്തി; ഹൈക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യവിജയമെന്ന് ജോസ് കെ മാണി


കോട്ടയം: രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. നുണ കൊണ്ട് എത്ര മറയ്ക്കാന്‍ നോക്കിയാലും സത്യം പുറത്തുവരും. ജോസഫും കൂട്ടരും ശ്രമിച്ചത് നുണപറഞ്ഞ് പറഞ്ഞ് സത്യത്തെ മറയ്ക്കാനാണ്. അത് ഒരിക്കലും നടക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതിന് പി്ന്നാലെ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. 

ദേശീയ ഇലക്ഷന്‍ കമ്മീഷന്‍ കേരളാ കോണ്‍ഗ്രസ് എം എന്ന അംഗീകാരവും ചിഹ്നവും നല്‍കി. ആ വിധിക്കെതിരെയും സത്യത്തിനെതിരെയുമാണ് നുണപ്രചാരണവുമായി പിജെ ജോസഫും കൂട്ടരും രംഗത്തുവന്നത് അതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായത്. മാണിസാറിന്റെ ആത്മാവിന്റെ ശക്തിയാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടത്. ഈ വിധി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും വിജയമാണെന്ന് ജോസ് കെ മാണി പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂരിപക്ഷ തീരുമാനപ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ കമ്മീഷന്‍ ജോസ് കെ മാണിയ്ക്ക് രണ്ടില ചിഹ്നം അനുവദിച്ചത്.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി ജെ ജോസഫ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. 

പി ജെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് മരവിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ട ചിഹ്നവും ജോസ് കെ മാണിയ്ക്ക് ടേബിള്‍ ഫാന്‍ ചിഹ്നവും അനുവദിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com