കുന്നത്ത് ഫാർമസ്യൂട്ടിക്കൽ ഉടമ ഡോ. കെ സി ഏബ്രഹാം കോവിഡ് ബാധിച്ച് മരിച്ചു 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 
കുന്നത്ത് ഫാർമസ്യൂട്ടിക്കൽ ഉടമ ഡോ. കെ സി ഏബ്രഹാം കോവിഡ് ബാധിച്ച് മരിച്ചു 

കൊച്ചി: കുന്നത്ത് ഫാർമസ്യൂട്ടിക്കൽ ഉടമ ഡോ. കെ സി ഏബ്രഹാം അന്തരിച്ചു. 68 വയസ്സായിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. 

ഇന്ന് വൈകിട്ട് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ വച്ചാണ് സംസ്കാരം. 

മു‌സ്‌ലി പവർ എക്‌സ്ട്ര എന്ന ആയുർവേദ ഉൽപന്നത്തിലൂടെ കുന്നത്ത് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഡോ. കെ സി ഏബ്രഹാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com