നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് ; പത്രിക നല്‍കിയത് ഒന്നര ലക്ഷത്തിലേറെ പേര്‍

തെരഞ്ഞെടുപ്പിനായി 1,52,292 പേര്‍ നാമനിര്‍ദേശ പത്രികകകളാണ് ലഭിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി ഒന്നര ലക്ഷത്തിലേറെ പത്രികകളാണ് ലഭിച്ചത്. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക.

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കുയുള്ളു.

തെരഞ്ഞെടുപ്പിനായി 1,52,292 പേര്‍ നാമനിര്‍ദേശ പത്രികകകളാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 12,322 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,865 പത്രികകളുമാണ് ലഭിച്ചത്. 19,747 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,843 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി  നവംബര്‍ 23-നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com