ഞാന്‍ അറിയുന്നതിന് മുമ്പേ യെച്ചൂരി അറിഞ്ഞു ; ശബ്ദരേഖ പുറത്തുവന്നത് നാടകം : മുല്ലപ്പള്ളി

മുഖ്യമന്ത്രിയെ വെള്ളപൂശുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമ ഉപദേഷ്ടാക്കളാണ് ശബ്ദ നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്
ഞാന്‍ അറിയുന്നതിന് മുമ്പേ യെച്ചൂരി അറിഞ്ഞു ; ശബ്ദരേഖ പുറത്തുവന്നത് നാടകം : മുല്ലപ്പള്ളി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി എന്ന ശബ്ദസന്ദേശത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ ശബ്ദ നാടകത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിക്കണം. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുക ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ശബ്ദസന്ദേശം പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഇഡി അടക്കമുള്ളവയുടെ വിശ്വാസ്യത തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെ ഇക്കാര്യം അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

ഈ ശബ്ദ സന്ദേശത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയെ വെള്ളപൂശുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമ ഉപദേഷ്ടാക്കളാണ് ഇത്തരമൊരു ശബ്ദ നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഇത്തരത്തിലൊരു ശബ്ദസന്ദേശം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് യെച്ചൂരി ആരോപിച്ചത്. സംസ്ഥാനത്തെ ഒരു പാര്‍ട്ടിയുടെ അധ്യക്ഷനായ താന്‍ അറിയുന്നതിന് മുന്‍പേ തന്നെ, ഡല്‍ഹിയിലെ സിപിഎം നേതാവ് പ്രതികരിച്ചു. ഇത് ഇരത്തില്‍ ഒരു ശബ്ദസന്ദേശം റെഡിയാക്കിയിട്ടുണ്ട്, പുറത്തുവന്നാലുടന്‍ പ്രതികരിക്കണമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com