പാലാരിവട്ടം അഴിമതി :  നാല് പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥര്‍ കൂടി പ്രതികൾ ; ഫയലിൽ ഒപ്പിട്ടവരെല്ലാം കുടുങ്ങും

കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരേയും പ്രതികളാക്കാനാണ് തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ നാല് പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥര്‍ കൂടി പ്രതികളാകും. സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോണ്‍‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ് രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. 

കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരേയും പ്രതികളാക്കാനാണ് തീരുമാനം. കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥരെ കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തു. 

എഞ്ചിനീയര്‍ എ.എച്ച് ഭാമ, കണ്‍സൽട്ടൻറ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസിൽ ആകെ 17 പേര്‍ പ്രതികളാകും. പാലം രൂപകൽപ്പന ചെയ്ത നാ​ഗേഷ് കൺസൾട്ടൻസ് ഉടമ നാ​ഗേഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com