സംസാരിക്കുന്നത് കൂടുതലും ഇംഗ്ലീഷില്‍ ; മലയാളം പഠിച്ചിട്ടില്ല ; ഞാന്‍ പറഞ്ഞതോയെന്ന് പൂര്‍ണ ഉറപ്പില്ല :  സ്വപ്‌ന സുരേഷ്

സംസാരിക്കുന്നത് കൂടുതലും ഇംഗ്ലീഷില്‍ ; മലയാളം പഠിച്ചിട്ടില്ല ; ഞാന്‍ പറഞ്ഞതോയെന്ന് പൂര്‍ണ ഉറപ്പില്ല :  സ്വപ്‌ന സുരേഷ്

ശബ്ദസന്ദേശം കൃത്രിമമാണോയെന്നേ വിശദ അന്വേഷണം വേണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരം : പുറത്തുവന്ന ശബ്ദസന്ദേശം തന്റേതു പോലെ തോന്നുന്നെങ്കിലും പൂര്‍ണ ഉറപ്പില്ലെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. അന്നത്തെ മാനസിക, ശാരീരിക സ്ഥിതി അത്രയും പ്രയാസകരമായിരുന്നു. അതിനാലാണ് ഓര്‍മ വരാത്തതെന്നും സ്വപ്‌ന പറഞ്ഞു. 

ശബ്ദസന്ദേശത്തില്‍ കൂടുതലും കൃത്യമായ മലയാളത്തിലാണ് സംസാരം. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലിഷിലുള്ളൂ. എന്നാല്‍ താന്‍ മലയാളം പഠിച്ചിട്ടില്ലാത്തതിനാല്‍ കൂടുതലും ഇംഗ്ലിഷിലാണ് സംസാരിക്കുന്നത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരികയെന്നും സ്വപ്‌ന ജയില്‍ ഡിഐജിയോട് പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം ജയില്‍ ഡിഐജി ജയില്‍ ഡിജിപി ഋഷിരാജ് സിങിനുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബ്ദസന്ദേശം കൃത്രിമമാണോയെന്നേ വിശദ അന്വേഷണം വേണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നടന്ന സംഭാഷണമല്ലെന്നാണു ജയില്‍ വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മാസം 14നു ജയിലില്‍ വന്ന േശഷം ബുധനാഴ്ച തോറുമാണു സ്വപ്നയ്ക്കു സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, ഭര്‍ത്താവ്, രണ്ടു മക്കള്‍, സഹോദരന്‍ എന്നിവരെ കാണാനേ അനുമതിയുള്ളൂ. ഇവിടെവച്ച് ഒരിക്കല്‍ അമ്മയോടു മാത്രമേ സംസാരിച്ചിട്ടുള്ളൂ. 

ജയില്‍ വകുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ പ്രത്യേക അന്വേഷണം വേണമെന്നാണ് ഋഷിരാജ് സിങ്ങിന്റെ നിലപാട്. സൈബര്‍ സെല്ലിന്റെ വിദഗ്ധാന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കി. ശബ്ദരേഖ എവിടെ വച്ച്, ആരു പകര്‍ത്തിയെന്നു കണ്ടെത്തണമെന്നാണ് ആവശ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com