20 കാരി ബിജെപിയുടെ സ്ഥാനാർത്ഥി ; വരണാധികാരി പത്രിക തള്ളി ; സംവരണ വാർഡിൽ മൽസരിക്കാൻ പുരുഷനും !

പോത്തുകുണ്ടിലാണ്'പ്രായപൂര്‍ത്തി'യാകാത്ത ബിജെപി സ്ഥാനാര്‍ഥി മൽസരിക്കാനെത്തിയത്
20 കാരി ബിജെപിയുടെ സ്ഥാനാർത്ഥി ; വരണാധികാരി പത്രിക തള്ളി ; സംവരണ വാർഡിൽ മൽസരിക്കാൻ പുരുഷനും !

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രായപൂര്‍ത്തി ആകാത്തയാളെ ബിജെപി സ്ഥാനാർത്ഥിയാക്കി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളി. കണ്ണൂരിലാണ് ബിജെപിയുടെ പ്രായപൂർത്തിയെത്താത്ത സ്ഥാനാർത്ഥി മൽസരത്തിനെത്തിയത്. 

കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ്'പ്രായപൂര്‍ത്തി'യാകാത്ത ബിജെപി സ്ഥാനാര്‍ഥി മൽസരിക്കാനെത്തിയത്.  പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാര്‍ഥി. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് രേഷ്മയുടെ പ്രായം 20 വയസാണെന്ന് കണ്ടെത്തി. മത്സരിക്കാന്‍ 21 വയസ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി.

തുടർന്ന് ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയായിരുന്നു. അഴീക്കോട് പഞ്ചായത്തിലെ വനിതാ സംവരണ വാർഡിൽ ബിജെപിയുടെ പുരുഷ സ്ഥാനാർത്ഥി നൽകിയ പത്രികയും തള്ളിയിട്ടുണ്ട്. ഇരുപതാം വാർഡായ ചാൽ ബീച്ചിൽ പി വി രാജീവനാണ്‌ പത്രിക സമർപ്പിച്ചത്. സൂക്ഷ്‌മപരിശോധനയിൽ ഈ പത്രികയും  തള്ളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com