തദ്ദേശ തെരഞ്ഞെടുപ്പ് : ബന്ധപ്പെട്ട ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അത്യാവശ്യ സന്ദർഭത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. കളക്ട്രേറ്റുകളിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾ, വരണാധികാരികളുടെ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകൾ എന്നിവ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്നാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ളത്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അത്യാവശ്യ സന്ദർഭത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാലാണ് ഉത്തരവ്.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച മൂന്നുമണി വരെ പത്രിക പിന്‍വലിക്കാം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 3130 നാമനിര്‍ദേശ പത്രികകളാണ്  തള്ളിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com