ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മലപ്പുറത്ത്; 796 പേർക്ക് രോ​ഗം; ജില്ല തിരിച്ചുള്ള കണക്ക്

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മലപ്പുറത്ത്; 796 പേർക്ക് രോ​ഗം; ജില്ല തിരിച്ചുള്ള കണക്ക്
ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മലപ്പുറത്ത്; 796 പേർക്ക് രോ​ഗം; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ. ജില്ലയിൽ ഇന്ന് 796 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. ഇന്ന് രോ​ഗികളുടെ എണ്ണം 700 കടന്ന ഏക ജില്ലയും മലപ്പുറമാണ്. സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 

മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ക്കോട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

മലപ്പുറം 762, കോഴിക്കോട് 565, തൃശൂര്‍ 522, എറണാകുളം 381, പാലക്കാട് 275, ആലപ്പുഴ 409, തിരുവനന്തപുരം 277, കോട്ടയം 353, കൊല്ലം 308, കണ്ണൂര്‍ 148, ഇടുക്കി 199, പത്തനംതിട്ട 28, വയനാട് 142, കാസര്‍ക്കോട് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com