ബാലറ്റ് പേപ്പറുമായി പോളിങ് ഓഫീസര്‍ വീട്ടിലെത്തും; കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം

ബാലറ്റ് പേപ്പറുമായി പോളിങ് ഓഫീസര്‍ വീട്ടിലെത്തും; കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് ബാധിതര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്താം. 

ബാലറ്റ് പേപ്പറുമായി പോളിങ് ഓഫീസര്‍ കോവിഡ് രോഗിയുടെ വീട്ടിലെത്തും. തെരഞ്ഞെടുപ്പിന്റെ തലേദിവസം മൂന്ന് മണിക്ക് ശേഷം കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും വോട്ട് ചെയ്യാം.

ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമാണ് കമ്മീഷൻ സൗകര്യമൊരുക്കുന്നത്. തപാൽ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിർബന്ധമില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്ക്കരൻ വ്യക്തമാക്കി. 

കോവിഡ് രോഗികൾക്ക് തപാൽ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങനെ അപേക്ഷ നൽകുമെന്നതുൾപ്പടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ്  ഉദ്യോഗസ്ഥർ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാൻ തീരുമാനിച്ചത്. വോട്ടിനായി അപേക്ഷിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com