സര്‍ക്കാരിനെ തിരുത്തി സിപിഎം കേന്ദ്രനേതൃത്വം ; പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് യെച്ചൂരി

പൊലീസ് ആക്ടിനെതിരായ ആശങ്കകളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഗണിക്കും
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി : വിവാദമായ പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം. പൊലീസ് ആക്ടിനെതിരായ ആശങ്കകളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഗണിക്കും. ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. 

നിയമമന്ത്രി എ കെ ബാലന്‍ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴും പൊലീസ് ആക്ടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതായി വ്യക്തമാക്കിയിരുന്നു. ഇത് ജാമ്യമില്ലാത്ത വകുപ്പല്ല. മാധ്യമങ്ങളെ ക്രൂശിക്കുന്നതല്ല ഈ ഓര്‍ഡിനന്‍സ് എന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു. 

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ആവശ്യമില്ല. ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com