മുള്ളന്‍പായല്‍ 'വില്ലന്‍';വരാനിരിക്കുന്നത് അത്ര സുഖകരമായ കാര്യങ്ങളല്ലെന്ന് വിദഗ്ധര്‍

ആവളപാണ്ടി കുറ്റിയോട്ട് നടയില്‍ പൂത്ത മുള്ളന്‍പായലും അതിന്റെ ദൃശ്യഭംഗിയും നിരവധി പേരെയാണ് അവിടേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.
മുള്ളന്‍പായല്‍ 'വില്ലന്‍';വരാനിരിക്കുന്നത് അത്ര സുഖകരമായ കാര്യങ്ങളല്ലെന്ന് വിദഗ്ധര്‍

കോഴിക്കോട്: ആവളപാണ്ടി കുറ്റിയോട്ട് നടയില്‍ പൂത്ത മുള്ളന്‍പായലും അതിന്റെ ദൃശ്യഭംഗിയും നിരവധി പേരെയാണ് അവിടേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യഭംഗിയൊക്കെ ശരിതന്നെ, എന്നാല്‍ അത്ര സുഖകരമായ കാര്യമായിരിക്കില്ല ഇനി വരാന്‍ പോകുന്നത് എന്നാണ് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്.  ലാറ്റിനമേരിക്കന്‍ സ്വദേശിയായ കബോംബ ഫര്‍കാറ്റ എന്ന ചെടിയാണ് ആവളപാണ്ടിയില്‍ പൂത്തു നില്‍ക്കുന്നത്. 

മറ്റ് ജല സസ്യങ്ങളെ നശിപ്പിച്ച് അിതിവേഗം പടര്‍ന്നു പിടിക്കുന്ന ജലസസ്യമാണ് നാട്ടുകാര്‍ മുള്ളന്‍പായല്‍ എന്നു പറയുന്ന കബോംബ ഫര്‍കാറ്റ.

മുള്ളന്‍പായലിന് ജനശ്രദ്ധ കിട്ടിയതും, അവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതും അതിന്റെ വ്യാപനത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാണാന്‍ വരുന്നവരെല്ലാം ഈ ചെടികള്‍ പറിച്ചുകൊണ്ടു പോകുന്നുണ്ട്. അവരുടെ നാട്ടിലെ ജലാശയങ്ങളിലെത്തിയാല്‍ അധികം വൈകാതെ അവിടവും ആവളപാണ്ടിപോലെയാകുമെന്നും വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com