യുഡിഎഫ് ചിത്രത്തില്‍ ഇല്ല, മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍: കെ സുരേന്ദ്രന്‍

യുഡിഎഫ് ചിത്രത്തില്‍ ഇല്ല, മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍: കെ സുരേന്ദ്രന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചിത്രത്തില്‍ ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം കേസരി മെമ്മോറിയല്‍ ഹാളില്‍ നടത്തിയ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പിണറായി വിജയന്റെ അഴിമതിയും ഏകാധിപത്യവും നേരിടാന്‍ യുഡിഎഫിനാവില്ല. ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് ഇടതുപക്ഷത്തിന് ബദല്‍. ദേശീയതലത്തിലേതു പോലെ സംസ്ഥാനത്തും കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. യുഡിഎഫില്‍ ലീഗിന്റെ അപ്രമാദിത്വമാണുള്ളത്. കാലാകാലങ്ങളായി യുഡിഎഫിനെ പിന്തുണച്ചിരുന്ന െ്രെകസ്തവ ന്യൂനപക്ഷത്തിന് ഇതില്‍ വലിയ ആശങ്കയുണ്ട്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യ തിരുവിതാംകൂറില്‍ കോണ്‍ഗ്രസ് ദുര്‍ബലമായെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കോഴക്കേസില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുടുംബവും നിലവിളിച്ചെന്ന വെളിപ്പെടുത്തല്‍ ലജ്ജാകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചു. ഇത്തവണ ഇടതുപക്ഷവും ദേശീയ ജനാധിപത്യ സഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും. 

അഴിമതി പരമ്പരകളില്‍ കേരളം കെട്ടിപ്പൊക്കിയ പ്രതിച്ഛായ തകര്‍ന്നു. സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയത്. കേന്ദ്രത്തില്‍ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയില്‍ നടക്കുന്നത്. കോണ്‍ഗ്രസായിരുന്നെങ്കില്‍ കേസുകള്‍ ഒത്തുതീര്‍ത്ത് കൊള്ളമുതല്‍ പങ്കിട്ടെടുത്തേനേയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com