ആന്റിജന്‍ പരിശോധന കിറ്റിന് ഗുണനിലവാരമില്ല, ഫലങ്ങളില്‍ പിഴവ്; മുപ്പതിനായിരത്തിലേറെ കിറ്റുകള്‍ മടക്കി 

അയ്യാരത്തിലേറെ പരിശോധനകളിൽ ഫലം കൃത്യമല്ലെന്ന് വ്യക്തമായതോടെയാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കോവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആൻറിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ഇതോടെ പുണെ ആസ്ഥാനമായ മൈ ലാബ് ഡിസ്കവറി സൊലൂഷൻസിൽ നിന്ന് വാങ്ങിയ കിറ്റുകൾ സർക്കാർ മടക്കി അയച്ചു. അയ്യാരത്തിലേറെ പരിശോധനകളിൽ ഫലം കൃത്യമല്ലെന്ന് വ്യക്തമായതോടെയാണ് നടപടി. 

മുപ്പതിനായിരത്തിലേറെ കിറ്റുകളാണ് മടക്കി അയച്ചത്. ഒരു ലക്ഷം കിറ്റുകളാണ് മൈ ലാബ് ഡിസ്കവറി സൊലൂഷൻസിൽ നിന്ന് വാങ്ങിയത്. ഇതിൽ 62, 858 കിറ്റുകൾ  ഉപയോഗിച്ചു. അയ്യായിരത്തിലേറെ കിറ്റുകളുടെ ഫലം കൃത്യമല്ലെന്ന് വ്യക്തമായതോടെയാണ് ബാക്കിയായ 32,122 കിറ്റുകൾ മടക്കി അയയ്ക്കാനുള്ള തീരുമാനം. നാലുകോടി 59 ലക്ഷം രൂപയുടേതാണ് കിറ്റുകൾ. കിറ്റുകൾ മടക്കുകയാണ് എങ്കിലും കിറ്റുകൾ ഉപയോഗിച്ചതിനാൽ മുഴുവൻ തുകയും കമ്പനിക്ക് നല്കാൻ ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി.

ഇത്രയും കിറ്റുകൾ മടക്കുകയാണ് എങ്കിലും മറ്റ് കമ്പനികളുടെ കിറ്റുകൾ സ്‌റ്റോക്കുള്ളതിനാൽ പരിശോധന മുടങ്ങില്ല. സംസ്ഥാനത്ത് എഴുപത് ശതമാനത്തിലേറെയും ആന്റിജൻ  പരിശോധനയാണ് നടക്കുന്നത്.  RTPC R പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. ആന്റിജൻ പരിശോധനകൾക്ക് കൃത്യത കുറവാണെന്നും ആർ ടി പി സി ആർ പരിശോധനകൾ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധരും നിർദേശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com