ചികിത്സ പിഴവിന് തെളിവില്ല; കളമശേരി മെഡിക്കല്‍ കോളജിന് ആരോഗ്യവകുപ്പിന്റെ ക്ലീന്‍ ചിറ്റ്
By സമകാലികമലയാളം ഡെസ്‌ക് | Published: 26th November 2020 07:44 PM |
Last Updated: 26th November 2020 07:44 PM | A+A A- |

കൊച്ചി: ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപണം ഉയര്‍ന്ന കളമശേരി മെഡിക്കല്‍ കോളജിന് ആരോഗ്യ വകുപ്പും ക്ലീന്‍ ചിറ്റ് നല്‍കി. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. കോവിഡ് രോഗിയുടെ ആന്തരിക അവയവങ്ങളെ ബാധിച്ചതിനാലാണ് മരണം സംഭവിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടര്‍ക്ക്, താന്‍ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളജിലെ ചികിത്സ പിഴവ് സംബന്ധിച്ച പരാതികള്‍ പൊലീസും തള്ളിയിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയ ഫോര്‍ട്ട് കൊച്ചി സ്വദേശി പി കെ ഹാരിസിന്റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിക്കുകയായിരുന്നു.