ആദ്യം ഭീഷണി; പിന്നീട് തട്ടിക്കയറി; പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ എഎസ്‌ഐയെ സ്ഥലം മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 09:26 PM |
Last Updated: 26th November 2020 09:28 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരില്‍ എഎസ്‌ഐയെ സ്ഥലം മാറ്റി. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്റ്റേഷനിലെ എഎസ്‌ഐ ഗോപനെയാണ് സ്ഥലം മാറ്റിയത്.
പരാതിക്കാരനോടും മകളോടും എഎസ്‌ഐ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ആദ്യം ഭീഷണി മുഴക്കുകയും പിന്നീട് പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് എഎസ്‌ഐ ഇവരോട് തട്ടിക്കയറുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇയാള്‍ക്കെതിരെ ഡിഐജിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.