വൈദ്യുതി കണക്ഷന് ഇനി ഓടിനടക്കേണ്ട!; രണ്ടു രേഖകള്‍ മാത്രം മതിയെന്ന് കെഎസ്ഇബി 

കണക്ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ ഇനി എളുപ്പം ലഭിക്കും. കണക്ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. ഏതുതരം കണക്ഷന്‍ ലഭിക്കാനും അപേക്ഷയോടൊപ്പം ഇനി മുതല്‍ രണ്ടു രേഖകള്‍ മതി. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും. ഇത് രണ്ടും ഉണ്ടെങ്കില്‍ കണക്ഷന്‍ നല്‍കാനാണ് തീരുമാനം.

കണക്ഷന്‍ എടുക്കാന്‍ അപേക്ഷയോടൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെയും കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും വിലാസം ഒന്നാണെങ്കില്‍ സ്ഥലത്തിന്റെ നിയമപരമായ അവകാശം തെളിയിക്കാന്‍ പല രേഖകള്‍ ഉപയോഗിക്കാം. തദ്ദേശസ്ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ടറല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും ഉപയോഗിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com