പാലാരിവട്ടം പാലം പൊളിച്ചു

പാ​ല​ത്തി​ന്റെ 19 സ്​​പാ​നു​ക​ളാണ് പൊ​ളി​ക്കേ​ണ്ടത്. ഇതിൽ 17 എ​ണ്ണം പൊ​ളി​ച്ചു​മാ​റ്റി
പാലാരിവട്ടം പാലം പൊളിച്ചു


കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്ക​ൽ പൂ​ർ​ണ​മാ​യി. ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ പ്ര​വൃ​ത്തി​ക​ൾ​ക്കൊ​ടു​വി​ലാണ് പാലം പൊളിക്കൽ പൂർത്തിയാവുന്നത്. പാ​ലം പു​ന​ർ​നി​ർ​മാ​ണം സ​മാ​ന്ത​ര​മാ​യി ന​ട​ക്കു​ന്നു​.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഇ​ത്ര വ​ലി​യൊ​രു കോ​ൺ​ക്രീ​റ്റ്​ നി​ർ​മി​തി പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണ്. പാ​ല​ത്തി​ന്റെ 19 സ്​​പാ​നു​ക​ളാണ് പൊ​ളി​ക്കേ​ണ്ടത്. ഇതിൽ 17 എ​ണ്ണം പൊ​ളി​ച്ചു​മാ​റ്റി. മ​ധ്യ​ത്തി​ലേ​ത്​ ഉ​ൾ​പ്പെ​ടെ ര​ണ്ട്​ സ്​​പാ​നു​ക​ളു​ടെ നാ​ല്​ പി​യ​ർ​ക്യാ​പ്പു​ക​ൾ പൊ​ളി​ക്കു​ന്ന ജോ​ലി ഡി​സം​ബ​ർ പ​ത്തോ​ടെ ആ​രം​ഭി​ക്കും. ര​ണ്ടു​മാ​സം മു​മ്പ്​ തു​ട​ങ്ങി​യ പൊ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ 60 തൊ​ഴി​ലാ​ളി​ക​ളാ​ണ്​ പ​ണി​യെ​ടു​ത്ത​ത്. 

പു​ന​ർ​നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്​​ട്​ കോ​ഓ​പ​റേ​റ്റി​വ്​​ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പെ​രു​മ്പാ​വൂ​ർ ആ​സ്ഥാ​ന​മാ​യ പ​ള്ളാ​ശ്ശേ​രി എ​ർ​ത്ത്​ വ​ർ​ക്​​സാ​ണ് പ​ണി​ ഏ​റ്റെ​ടു​ത്ത​ത്. ഡി​എംആ​ർസി ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ ജി ​കേ​ശ​വ​ച​ന്ദ്ര​ൻ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ദേ​ശീ​യ​പാ​ത 66ൽ ​ഏ​റ്റ​വും ഗ​താ​ഗ​ത​ത്തി​ര​ക്കേ​റി​യ ഭാ​ഗ​ത്തെ പാ​ലം പൊ​ളി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നി​ല്ല. രാ​ത്രി ഒ​മ്പ​ത​ര​ക്ക്​ ശേ​ഷ​മാ​ണ്​ ക്രെ​യി​നു​ക​ൾ നി​ല​യു​റ​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. 

തു​ട​ർ​ന്ന്​ പാ​ല​ത്തി​ന്​ ഇ​രു​വ​ശ​ത്തു​കൂ​ടി​യും ഗ​താ​ഗ​തം ഒ​റ്റ​വ​രി​യാ​ക്കി. പു​ല​ർ​ച്ച ആ​റി​ന്​ മു​മ്പ്​ ക്രെ​യി​നു​ക​ൾ മാ​റ്റ​ണ​മെ​ന്നും പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ഗ​താ​ഗ​തം ര​ണ്ടു​വ​രി​യാ​ക്കി വാ​ഹ​ന​ത്തി​ര​ക്ക്​ കു​റ​ക്കാ​ൻ വ​ഴി​യൊ​രു​ക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com