എര്‍ത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി; ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

കെഎസ്ഇബി ഉദ്യേ‍ാഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അപകടത്തിന് ഇടയാക്കിയ എർത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തിയത്
എര്‍ത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി; ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു


പാറശാല: എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ഉച്ചക്കട കഞ്ഞിക്കുഴി ചന്ദ്രോദയത്തിൽ എൻ ചന്ദ്രശേഖരൻ നായർ (64) ആണു മരിച്ചത്.  ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം.

ചൂൽ കെ‍ാണ്ട് വീടിനു മുന്നിലെ കട മുറിയുടെ ചുമർ വൃത്തിയാക്കവെയാണ് ഷോക്കേറ്റത്. ഭർത്താവ് വീണു കിടക്കുന്നതു കണ്ട് എഴുന്നേൽപിക്കാൻ ശ്രമിച്ച ഭാര്യയ്ക്കും ആഘാതം ഏറ്റു. സമീപവാസികൾ എത്തി കടയിലെ മീറ്റർ ബോർഡിലെ ഫ്യൂസ് മാറ്റിയ ശേഷം ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. കെഎസ്ഇബി ഉദ്യേ‍ാഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അപകടത്തിന് ഇടയാക്കിയ എർത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തിയത്. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com