30 ലക്ഷം രൂപ കിട്ടാനുണ്ട്; ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആളൂര്‍ 

ജോളി ജയിലില്‍ കഴിയുന്നതിനാല്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി
30 ലക്ഷം രൂപ കിട്ടാനുണ്ട്; ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആളൂര്‍ 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായി അഭിഭാഷകന്‍ ബി എ ആളൂര്‍. ജോളി ജയിലില്‍ കഴിയുന്നതിനാല്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. 

കോഴിക്കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കുന്നതിന് ഇടയിലാണ് ആളൂര്‍ അപേക്ഷ നല്‍കിയത്. മുപ്പത് ലക്ഷത്തോളം രൂപ വിവിധ ആളുകളില്‍ നിന്നായി ജോളിക്ക് ലഭിക്കാനുണ്ടെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. 

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയ വകയിലും, കടം നല്‍കിയതില്‍ നിന്നുമാണ് 30 ലക്ഷം രൂപ കിട്ടാനുള്ളത്. ജയിലില്‍ കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അഭിഭാഷകന് അനുവാദം നല്‍കണം എന്നാണ് ആളൂരിന്റെ ആവശ്യം. 

ജോളിക്ക് 30 ലക്ഷം രൂപ പലരില്‍ നിന്നായി കിട്ടാനുണ്ടെന്ന അഭിഭാഷകന്റെ വാദം പൊലീസിന്റെ കണ്ടെത്തലുകളെ ബലപ്പെടുത്തുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നു ജോളി കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജയിലിന് പുറത്ത് ആളുരുമായി സംസാരിക്കാന്‍ അനുവാദം നല്‍കണം എന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com