കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമം : യുവതി അടക്കം മൂന്നം​ഗ സംഘം പിടിയിൽ

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ്  പ്രതികൾ പിടിയിലായത്
കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമം : യുവതി അടക്കം മൂന്നം​ഗ സംഘം പിടിയിൽ

കൊച്ചി : കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘം പിടിയിലായി. യുവതി അടക്കം മൂന്ന് പേരെയാണ് ആലുവയിൽ വെച്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട്‌  സ്വദേശി കസ്തൂരിമണി, ഇടുക്കി സ്വദേശി ജോസഫ്, കോട്ടയം സ്വദേശി പ്രണവ് പൈലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇവരിൽ നിന്നും 17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കാറും എകസൈസ് കസ്റ്റഡിയിലെടുത്തു. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ്  പ്രതികൾ പിടിയിലായത്.  

ക്രിസ്തുമസ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചുള്ള നിശാ പാര്‍ട്ടികൾക്ക് വിതരണം ചെയ്യാനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു. ബംഗളുരുവിൽ നിന്നും വാങ്ങുന്ന എംഡിഎംഎ കേരളത്തിൽ വൻ വിലയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com