സോളാര്‍ കത്തില്‍ തിരുത്തലുകള്‍ നടന്നു ; ഗൂഢാലോചനയില്‍ സിപിഎം എംഎല്‍എയ്ക്കും പങ്ക് , വെളിപ്പെടുത്തല്‍

പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിന് പിന്നില്‍ ഗണേഷും പി എ പ്രദീപ് കോട്ടാത്തലയുമാണ്
സോളാര്‍ കത്തില്‍ തിരുത്തലുകള്‍ നടന്നു ; ഗൂഢാലോചനയില്‍ സിപിഎം എംഎല്‍എയ്ക്കും പങ്ക് , വെളിപ്പെടുത്തല്‍


കൊല്ലം : സോളാര്‍ കേസിലെ പരാതിക്കാരിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ ഗണേഷ് കുമാറും മറ്റൊരു ഇടത് എംഎല്‍എയുമെന്ന് കേരള കോണ്‍ഗ്രസ് ബി മുന്‍ നേതാവ് ശരണ്യ മനോജ്. സിപിഎം എംഎല്‍എയായ സജിചെറിയാനാണ് ഈ ഗൂഢാലോചനയില്‍ പങ്കാളിയായ എംഎല്‍എ. പരാതിക്കാരിയുമായി സജി ചെറിയാന് അടുത്ത ബന്ധമുണ്ട്. സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണെന്നും ബന്ധു കൂടിയായ ശരണ്യ മനോജ് ആരോപിച്ചു. 

പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിന് പിന്നില്‍ ഗണേഷും പി എ പ്രദീപ് കോട്ടാത്തലയുമാണ്. പരാതിക്കാരിയുടെ കത്തില്‍ തിരുത്തലുകള്‍ നടന്നു എന്നത് സത്യമാണ്. ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതി ചേര്‍ത്തതാണെന്നാണ് മനസ്സിലാകുന്നത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതിക്കാരിയെക്കൊണ്ട് പറയിപ്പിച്ചത് ഗണേഷ് കുമാര്‍ ആണെന്നും ശരണ്യ മനോജ് പറഞ്ഞു. 

പരാതിക്കാരിയെക്കൊണ്ട് പലതും പറയിച്ചു, എഴുതിച്ചു. സോളാര്‍ കേസില്‍ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന് മുമ്പ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇടപെട്ടിട്ടുണ്ട്. പക്ഷേ ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു.

ഗണേഷിനോട് ദൈവം എന്നെങ്കിലും പകരം ചോദിക്കും.  ഉമ്മന്‍ചാണ്ടി കല്ലേറ് കൊണ്ടിട്ടും സോളാറുമായി ബന്ധപ്പെട്ട രഹസ്യം പറഞ്ഞില്ല. കഴിഞ്ഞയാഴ്ച ഉമ്മന്‍ചാണ്ടിയെ കണ്ടപ്പോഴും രഹസ്യ തുറന്നു പറഞ്ഞുകൂടേ എന്നു ചോദിച്ചു. പ്രദീപ് കോട്ടാത്തല ഗണേഷിന്റെ വെറും ആജ്ഞാനുവര്‍ത്തിയാണ്. ഗണേഷ് പറയാതെ ഇടപെടില്ല. സരിതയ്ക്കു വീട് വാടകയ്ക്ക് എടുത്തു താമസിപ്പിച്ചത് താനാണെന്നും മനോജ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com