ശബരിമല തീര്‍ഥാടകരുടെ എണ്ണം നാളെ മുതല്‍ വര്‍ധിപ്പിക്കും; 12 ദിവസത്തിനിടെ 13,529 പേര്‍ ദര്‍ശനം നടത്തി

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം നാളെ മുതല്‍ വര്‍ധിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം നാളെ മുതല്‍ വര്‍ധിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. എണ്ണം കൂട്ടണമെന്ന് മാത്രമേ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളൂ. എത്രത്തോളമെന്നു സര്‍ക്കാരാകും പ്രഖ്യാപിക്കുക എന്നും എന്‍ വാസു പറഞ്ഞു.

 വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമാകും അവസരം. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ 1000 പേരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേരെയുമാണ് അനുവദിച്ചത്. എന്നാല്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന എല്ലാവരും എത്തുന്നില്ല. 12 ദിവസത്തെ കണക്ക് അനുസരിച്ച് 13,529 പേരാണ് ദര്‍ശനം നടത്തിയത്.

കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചുള്ള ദര്‍ശനമാണ് നടക്കുന്നത്. സന്നിധാനത്ത് തിരക്കില്ലാത്തതിനാല്‍ ഭക്തര്‍ക്ക് സുഖ ദര്‍ശനവും വഴിപാട് സമര്‍പ്പണത്തിനുള്ള സൗകര്യവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലയ്ക്കലെ കണക്ക് അനുസരിച്ച് ഇതുവരെ 37 പോസിറ്റീവ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദേവസ്വം ജീവനക്കാര്‍, പൊലീസ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 1200 പേര്‍ സന്നിധാനത്തില്‍ മാത്രം ഡ്യൂട്ടിക്കുണ്ട്. ഇവരില്‍ 9 പേരാണ് സന്നിധാനത്ത് പോസിറ്റീവായത്. ദര്‍ശനം നടത്തിയ തീര്‍ഥാടകരില്‍ ആര്‍ക്കും തന്നെ കോവിഡ് പിടിപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com