കെഎസ്എഫ്ഇയെ താറടിക്കാന്‍ ശത്രുക്കള്‍ക്ക് വിജിലന്‍സ് അവസരം ഉണ്ടാക്കി, പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് അന്വേഷിക്കും: തോമസ് ഐസക് 

വിജിലന്‍സ് പരിശോധന നടത്തുന്നതില്‍ ആരും എതിരല്ലെന്നും കെഎസ്എഫ്ഇയെ താറടിക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം ഉണ്ടാകുന്നത് ആവരുത് നടപടിയെന്നും ധനമന്ത്രി തോമസ് ഐസക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: വിജിലന്‍സ് പരിശോധന നടത്തുന്നതില്‍ ആരും എതിരല്ലെന്നും കെഎസ്എഫ്ഇയെ താറടിക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം ഉണ്ടാകുന്നത് ആവരുത് നടപടിയെന്നും ധനമന്ത്രി തോമസ് ഐസക്. എതിരാളിള്‍ എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും കെഎസ്എഫ്ഇക്കെതിരായ പ്രചാരണങ്ങള്‍ക്ക് ഇടനല്‍കുകയാണ് വിജിലന്‍സ് നടപടി വഴി ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടും മുന്‍പേ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് എങ്ങനെ എന്ന കാര്യം അന്വേഷിക്കുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

പരിശോധന നടത്തുന്നതില്‍ തെറ്റൊന്നും ഇല്ല. റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടും മുന്‍പേ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതെങ്ങിനെയാണ്. നിരന്തരം വാര്‍ത്ത നല്‍കുന്നത് ആരാണെന്ന് പരിശോധിക്കണം. മാധ്യമ വാര്‍ത്തയിലൂടെയാണോ വിജിലന്‍സ് കണ്ടെത്തല്‍ സര്‍ക്കാര്‍ അറിയേണ്ടതെന്നും ധനമന്ത്രി ചോദിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് അന്വേഷിക്കും. മനപൂര്‍വ്വം വിവാദം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അതിന് വിജിലന്‍സ് കൂട്ടു നിന്നോ ? വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയില്‍ എതിരാളികള്‍ക്ക് എന്തിന് അവസരം ഉണ്ടാക്കി? ഇക്കാര്യങ്ങലെല്ലാം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

കെഎസ്എഫ്ഇ യില്‍ നടക്കുന്ന വിജിലന്‍സ് പരിശോധന മുഖ്യമന്ത്രി അറിയണമെന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ധനമന്ത്രിക്കെതിരായ പടയൊരുക്കമാണ് നടക്കുന്നതെന്ന പ്രതിപക്ഷ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍  പാര്‍ട്ടിയിലും സര്‍ക്കാരിലും അംഗീകാരം കിട്ടിയ കാലം ഉണ്ടായിട്ടില്ലെന്നായിരുന്നു തോമസ് ഐസകിന്റെ മറുപടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com