'ഐസക്കുമായി ഭിന്നതയുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചാല്‍ അത് മനസില്‍ വച്ചാല്‍ മതി'; 'രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ല'; കെഎസ്എഫ്ഇ റെയ്ഡില്‍ മുഖ്യമന്ത്രി

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
'ഐസക്കുമായി ഭിന്നതയുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചാല്‍ അത് മനസില്‍ വച്ചാല്‍ മതി'; 'രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ല'; കെഎസ്എഫ്ഇ റെയ്ഡില്‍ മുഖ്യമന്ത്രി


തിരുവനന്തപുരം:  കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ഡയറക്ടര്‍ ത്‌നെയാണ് കെഎസ്എഫ്ഇയില്‍ മിന്നല്‍ പരിശോധനയ്ക്ക്് ഉത്തരവിട്ടത്. കെഎസ്്എഫ്ഇ ഉദ്യോഗസ്ഥരാണ് പോരായ്്മകള്‍ കണ്ടെത്തിയതും വിജിലന്‍സിനെ അറിയിച്ചുതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തുന്നതാണ് ഇത്തരം പരിശോധന. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. റിപ്പോര്‍ട്ട് ശരിയാണ് എന്ന കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. എന്നിട്ട് ആ റേഞ്ചിന്റെ പോലീസ് സൂപ്രണ്ട് വഴി മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കില്‍ മിന്നല്‍ പരിശോധനയ്ക്ക് തീയതി നിശ്ചയിച്ച് ഉത്തരവ് നല്‍കും ഇതാണ് രീതി. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേത് തരത്തിലുള്ള അനുമതിയും തേടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മിന്നല്‍ പരിശോധന നടത്തുന്ന വകുപ്പിന് പുറത്തുളള വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥനും വിജിലന്‍സ് ഉദ്യോഗസ്ഥനും ചേര്‍ന്ന് ജോയിന്റ് മഹസ്സര്‍ തയ്യാറാക്കും അതില്‍ ഈ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങളില്‍ വിജിലന്‍സിന്റെ ഉദ്യോഗസ്ഥന്‍ തുടര്‍പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് സമര്‍പ്പിക്കും . മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ പ്രധാനമായും ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരേ ഇന്റേണല്‍ ഓഡിറ്റ്, ഇന്റേണല്‍ വിജിലന്‍സ് എന്‍ക്വയറി, വകുപ്പുതല നടപടി അതെല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം ഇത്രയും കാര്യങ്ങളാണ് ഉണ്ടാകുന്നത്. മിന്നല്‍ പരിശോധന കഴിഞ്ഞ് അവര്‍ നേരിട്ട് നടപടി എടുക്കുകയല്ല മറിച്ച് ശുപാര്‍ശയോടെ സര്‍ക്കാരിന് നല്‍കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

രഹസ്യാന്വേഷണം വിഭാഗം ഈ സോഴ്‌സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നവംബര്‍ പത്തിന് വിജിലന്‍സ് ഡയറക്ടര്‍ സംസ്ഥാനതല പരിശോധനയ്ക്കായി ഉത്തരവ് നല്‍കുന്നത്. വിജിയലന്‍സ് ഡയറക്ടര്‍ തന്നെയാണ് ഇതിന് ഉത്തരവ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിന് ശേഷം നവംബര്‍ 27ന് തിരഞ്ഞെടുത്ത 40 കെ.എസ്.എഫ്.ഇ ശാഖകളില്‍ മിന്നല്‍ പരിശോധന നടത്തുകയാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായുളള റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ നടപടിക്കായി അയച്ചുതരും.

റെയ്ഡിനെ ചൊല്ലി താനും ഐസക്കും ആനത്തലവട്ടം ആനന്ദനുമായി ഭിന്നതയില്ല.ഭിന്നതയുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല. അത് മനസില്‍വച്ചാല്‍ മതി. കെഎസ്എഫ്ഇ റെയ്ഡിലോ പൊലീസ് നിയമഭേദഗതിയിലോ രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ല. മന്ത്രിസഭാ യോഗത്തില്‍ ശ്രീവാസ്തവയെ വിമര്‍ശിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്നും മുഖ്യമന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com