'ചികിത്സയ്ക്ക് ജയില്‍ അധികൃതര്‍ സൗകര്യമൊരുക്കണം'; കമറുദ്ദീന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പില്‍ എംഎല്‍എ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
'ചികിത്സയ്ക്ക് ജയില്‍ അധികൃതര്‍ സൗകര്യമൊരുക്കണം'; കമറുദ്ദീന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

ജ്വല്ലറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കമറൂദ്ദീന്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ബിസിനസ് പരാജയപ്പെട്ടത് മൂലമുണ്ടായ പ്രശ്‌നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതില്‍ വീഴ്ച വരാന്‍ കാരണമെന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com