ബാര്‍ കോഴയില്‍ രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം :  സ്പീക്കറുടെ തീരുമാനം ഇന്നറിയാം 

വിജിലന്‍സ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ അപേക്ഷയിലെ ആവശ്യം. 

ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത. സ്പീക്കര്‍മാരുടെ സമ്മേളനത്തിന് ശേഷം ഗുജറാത്തില്‍ നിന്നും പി ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. 

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

ബാര്‍കോഴയില്‍ മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലന്‍സിന്റെ അന്വേഷണം. ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്. 

കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടില്‍ ഭരണ പ്രതിപക്ഷ കക്ഷികളുടെ അഞ്ച് അവകാശ ലംഘന പരാതികളും സ്പീക്കറുടെ പരിഗണനയിലുണ്ട്. ഇക്കാര്യവും സ്പീക്കര്‍ പരിശോധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com