ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം; അഞ്ചില്‍ കൂടുതല്‍ ആള്‍ പാടില്ല; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കുടൂതല്‍ നടപടിയെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു
ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം; അഞ്ചില്‍ കൂടുതല്‍ ആള്‍ പാടില്ല; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആര്‍പിസി 144 അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ 30ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.

കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമരങ്ങള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com