കേരളത്തിന് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ; സര്‍വീസ് ശനിയാഴ്ച മുതല്‍ ; സമയക്രമം ഇങ്ങനെ...

ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിൻ സര്‍വീസ് ആരംഭിച്ചിരുന്നു
കേരളത്തിന് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ; സര്‍വീസ് ശനിയാഴ്ച മുതല്‍ ; സമയക്രമം ഇങ്ങനെ...

ചെന്നൈ : തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പുതുതായി മൂന്നു ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. ഒക്‌ടോബര്‍ മൂന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. കൊല്ലം- ചെന്നൈ, ചെന്നൈ-ആലപ്പുഴ, കാരയ്ക്കല്‍-എറണാകുളം റൂട്ടുകളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നത്.

കൊ​ല്ലം-​ചെ​ന്നൈ എ​ഗ്മോ​ര്‍ സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ വൈകുന്നേരം മൂ​ന്നി​നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 8.10നു ​ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ചേ​രും. ചെ​ന്നൈ എ​ഗ്മോ​ര്‍-​കൊ​ല്ലം സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ മൂ​ന്നു മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​ത്രി 9.10നു ​ചെ​ന്നൈ എ​ഗ്മോ​റി​ല്‍ നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്ന് ഉ​ച്ച​യ്ക്ക് 1.15നു ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രും.

 ആ​ല​പ്പു​ഴ-​ചെ​ന്നൈ സ​ര്‍​വീ​സ് ഈ ​മാ​സം മൂ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.05നു ​ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ 5.50നു ​ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ചേ​രും.ചെ​ന്നൈ സെ​ന്‍​ട്ര​ല്‍-​ആ​ല​പ്പു​ഴ സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ വെള്ളിയാഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. രാ​ത്രി 8.55നു ​ചെ​ന്നൈ​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ 10.45നു ​ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​ച്ചേ​രും.

എ​റ​ണാ​കു​ളം-​കാരയ്​ക്ക​ല്‍ സ്പെ​ഷ്യ​ല്‍ ട്രെ​യി​ന്‍ ഈ ​മാ​സം മൂ​ന്നി​ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​ത്രി 10.30നു ​എ​റ​ണാ​കു​ള​ത്തു നി​ന്നും പു​റ​പ്പ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു ഉ​ച്ച​യ്ക്ക് 12.10നു ​കാരയ്ക്ക​ലി​ല്‍ എ​ത്തി​ച്ചേ​രും. കാരയ്​ക്ക​ല്‍-​എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ മടക്ക ട്രെ​യി​ന്‍ ഈ ​മാ​സം നാ​ലു മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. വൈകുന്നേരം 4.20നു ​കാരയ്ക്ക​ലി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ ഏ​ഴി​ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. 

തമിഴ്‌നാട്ടിനുള്ളില്‍ എഗ്‌മോറില്‍നിന്ന് തിരുനെല്‍വേലിയിലേക്കും മധുരയിലേക്കും ചെങ്കോട്ടയിലേക്കും രാമേശ്വരത്തേക്കും തീവണ്ടിസര്‍വീസ് തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിൻ സര്‍വീസ് ആരംഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com