ജനാധിപത്യ വിരുദ്ധം; രാഹുല്‍ ഗാന്ധിക്ക് ഹാഥ്‌രസിലേക്ക് പോകാന്‍ അവകാശമുണ്ട്; യുപി പൊലീസിന് എതിരെ പിണറായി വിജയന്‍

ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കയ്യേറ്റം ചെയ്ത യുപി പൊലീസിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
ജനാധിപത്യ വിരുദ്ധം; രാഹുല്‍ ഗാന്ധിക്ക് ഹാഥ്‌രസിലേക്ക് പോകാന്‍ അവകാശമുണ്ട്; യുപി പൊലീസിന് എതിരെ പിണറായി വിജയന്‍

തിരുവനന്തപുരം: ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കയ്യേറ്റം ചെയ്ത യുപി പൊലീസിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഉത്തര്‍പ്രദേശിലെ ഹാഥ്‌രസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ അവിടത്തെ പൊലീസും ഭരണകക്ഷി ക്കാരും കയ്യേറ്റം ചെയ്തത്.  രാഹുല്‍ ഗാന്ധിക്ക് ഹാഥ്‌രസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്.  ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത്  ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാര്‍ഹവും  അപലപനീയവുമാണ് രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും.' അദ്ദേഹം പറഞ്ഞു. 

നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. യമുന എക്‌സ്പ്രസ് വേയില്‍ ഡല്‍ഹിയുപി അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതും പൊലീസ് തടഞ്ഞു. തുടര്‍ന്ന് നേതാക്കളും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. രാഹുലിനെ പൊലീസ് തള്ളി താഴെയിട്ടു.

ഇതിന് പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയേയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com