പുതിയ ഇനം ഇഞ്ചിയും, ഉലുവയും മഞ്ഞളും വരുന്നു; സംസ്ഥാനത്തെ കര്‍ഷകരിലേക്ക് എത്തിക്കാന്‍ തീരുമാനം

കേ​ര​ളം, ക​ർ​ണാ​ട​കം, ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് എസിസി 247 എ​ന്ന ​ഇ​നം വിത്ത്
പുതിയ ഇനം ഇഞ്ചിയും, ഉലുവയും മഞ്ഞളും വരുന്നു; സംസ്ഥാനത്തെ കര്‍ഷകരിലേക്ക് എത്തിക്കാന്‍ തീരുമാനം


കോ​ഴി​ക്കോ​ട്: പുതിയ ഇനം ഇഞ്ചി, മഞ്ഞൾ, ഉലുവ എന്നിവ കർഷകരിലേക്ക് എത്തുന്നു. മ​ഞ്ഞ​ളിന്റെ ര​ണ്ടും ഇ​ഞ്ചി​യു​ടെ​യും ഉ​ലു​വ​യു​ടെ​യും ഓ​രോ ഇ​ന​ങ്ങ​ളു​മാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​ത്. സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ദേ​ശീ​യ ഏ​കോ​പ​ന സ​മി​തി​യു​ടെ (എഐസിആ​ർപിഎ​സ്) ദേ​ശീ​യ ശി​ൽ​പ​ശാ​ല​യി​ൽ പുതിയ ഇനങ്ങൾ കർഷകരിലേക്ക് എത്തിക്കാൻ തീരുമാനം. 

ഗു​ണ​മേ​ന്മ​യും വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ളും വി​ല​യി​രു​ത്തി ഇ​വ ക​ർ​ഷ​ക​രി​ലേ​ക്കെത്താ​ൻ ത​യാ​റാ​ണെ​ന്ന് കോ​ഴി​ക്കോ​ട്​ ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ര​ണ്ടു ദി​വ​സ​ത്തെ ഓ​ൺ​ലൈ​ൻ ശി​ൽ​പ​ശാ​ല വി​ല​യി​രു​ത്തി. കോ​ഴി​ക്കോ​ട്​ ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ ​ഡി പ്ര​സാ​ദ്​ ആ​ണ് പു​തി​യ  ഇനം ഇ​ഞ്ചി വി​ത്തി​ന്​ പി​ന്നി​ൽ. കേ​ര​ളം, ക​ർ​ണാ​ട​കം, ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് എസിസി 247 എ​ന്ന ​ഇ​നം വിത്ത്.

ഗു​ണ്ടൂ​രി​ൽ​നി​ന്നു​ള്ള എ​ൽടിഎ​സ്‌ 2, ഡൊ​പാ​ളി​യി​ൽ​നി​ന്നു​ള്ള രാ​ജേ​ന്ദ്ര ഹ​ൽ​ദി എ​ന്നീ മ​ഞ്ഞ​ൾ ഇ​ന​ങ്ങ​ളും ഹി​സാ​റി​ൽ​നി​ന്നു​ള്ള ഉ​ലു​വ ഇ​ന​വു​മാ​ണ് മ​റ്റു സു​ഗ​ന്ധ വി​ള​ക​ൾ. ഐസിഎആ​ർ അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​വി​ക്ര​മാ​ദി​ത്യ പാ​ണ്ഡെ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് കൃ​ഷി​പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി വി​ത്തു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com