സ്വർണക്കടത്ത് കേസ് : രഹസ്യമൊഴി നൽകാനുള്ള സന്ദീപ് നായരുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

എൻഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി :  സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകാൻ മുഖ്യപ്രതി സന്ദീപ് നായർ സമർപ്പിച്ച അപേക്ഷ എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. എൻഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സിആർപിസി164 പ്രകാരം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്.

ഇന്നലെയാണ് സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകാൻ തയാറാണെന്ന് കാണിച്ച് സന്ദീപ് നായർ എൻഐഎ കോടതിയെ സമീപിച്ചത്. കേസിലെ മുഴുവൻ വിവരങ്ങളും തുറന്ന് പറയാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഭാവിയിൽ ഈമൊഴി തനിക്കെതിരായ തെളിവാകുമെന്ന് ബോധ്യത്താലെയാണ് കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വ്യക്തമാക്കി. 

അപേക്ഷ പരിഗണിച്ച കോടതി സിഅർപിസി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴിയെടുക്കൻ അനുമതി നൽകി. എന്നാൽ, രഹസ്യമൊഴി നൽകിയതുകൊണ്ട് സന്ദീപിനെ കേസിൽ മാപ്പുസാക്ഷിയാക്കാമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും എൻഐഎ കോടതി അറിയിച്ചിരുന്നു. രഹസ്യമൊഴി നൽകാനുള്ള സന്ദീപിന്റെ അപേക്ഷയെ എൻഐഎ എതിർത്തിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com