കോവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച 72 കാരി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. കൊവിഡ് വാര്‍ഡില്‍ ചികിത്സയിലിരിക്കെ ഇവർ ജനല്‍ക്കമ്പിയില്‍ കെട്ടിതൂങ്ങുകയായിരുന്നു. സംഭവം ഡ‍്യൂട്ടി നഴ്‍സ് കണ്ടതോടെ ഉടനടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ പത്ത് മണിയോടെ മരിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com