തെരുവുനായ കുറുകെ ചാടിയുണ്ടാവുന്ന അപകടം; നഷ്ടപരിഹാരത്തിനായി സമീപിക്കേണ്ടത് സിരിജഗന്‍ കമ്മിഷനെ

സമാനമായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എത്തിയ പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രതികരണം
തെരുവുനായ കുറുകെ ചാടിയുണ്ടാവുന്ന അപകടം; നഷ്ടപരിഹാരത്തിനായി സമീപിക്കേണ്ടത് സിരിജഗന്‍ കമ്മിഷനെ

കൊല്ലം: തെരുവ് നായ കുറുകെ ചാടി വാഹനാപകടം സംഭവിക്കുമ്പോള്‍ നഷ്ടപരിഹാരത്തിനായി സമീപിക്കേണ്ടത് ജസ്റ്റിസ് സിരിജഗന്‍ കമ്മിഷനെയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സമാനമായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എത്തിയ പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രതികരണം. 

ഇത്തരം സംഭവങ്ങളില്‍, സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപികൃതമായ ജസ്റ്റിസ് സിരിജഗന്‍ കമ്മിഷനെയാണ് സമീപിക്കേണ്ടത് എന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം വി കെ ബീനാകുമാരി ഉത്തരവിട്ടു. അടൂരിന് സമീപം ഇരുചക്ര വാഹനത്തിന് മുന്‍പില്‍ തെരുവ് നായ കുറുകെ ചാടി അപകടമുണ്ടായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെരുമ്പുഴ സ്വദേശി കെഎല്‍ സോമന്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കുകയായിരുന്നു കമ്മിഷന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com