ഭീതി പരത്തിയത് മാസങ്ങളോളം; ഒടുവിൽ കരടി കെണിയിൽ വീണു

ഭീതി പരത്തിയത് മാസങ്ങളോളം; ഒടുവിൽ കരടി കെണിയിൽ വീണു
ഭീതി പരത്തിയത് മാസങ്ങളോളം; ഒടുവിൽ കരടി കെണിയിൽ വീണു

കൊല്ലം: മാസങ്ങളായി ചാത്തന്നൂർ മേഖലയിൽ ഭീതി പരത്തിയ കരടി ഒടുവിൽ കെണിയിലായി. തിരുവനന്തപുരം പള്ളിക്കുളം നാവായിക്കുളത്ത് വനം വകുപ്പു സ്ഥാപിച്ച കെണിയിലാണ് കരടി കുടുങ്ങിയത്. ചാത്തന്നൂർ മേഖലയിൽ കരടി ഭീതി വിതച്ചതോടെ ഇതിനെ പിടികൂടാനായി റൂട്ട് മാപ്പ് ഉൾപ്പെടെയുള്ളവ തയ്യാറാക്കിയിരുന്നു. 

ചാത്തന്നൂർ കാരംകോട് സ്പിന്നിങ് മിൽ കോമ്പൗണ്ടിലായിരുന്നു മുൻപ് കെണി സ്ഥാപിച്ചിരുന്നത്. എന്നാൽ നാവായിക്കുളത്ത് കരടി വരാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് വ്യാഴാഴ്ച മൂന്നുമണിയോടെ കെണി ഇവിടേക്ക് മാറ്റുകയായിരുന്നു. നാവായിക്കുളം ഭാഗത്ത് തേനീച്ചക്കൃഷി നടത്തുന്ന ഒരു വീട്ടിലെ റബർ തോട്ടത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി കരടിയുടെ കാൽപാടുകൾ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ചാത്തന്നൂരിൽ നിന്ന് കെണി ഇവിടേക്ക് മാറ്റിവെച്ചത്.

ഇന്നു രാവിലെ കെണിയിൽ വീണ കരടി അക്രമാസക്തനായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കരടിയെ ഭരതന്നൂരിലേക്ക് മാറ്റി. ഇതിനെ കാട്ടിലേക്ക് തുറന്നുവിടണോ അതോ മൃഗശാലയ്ക്ക് കൈമാറണോ എന്ന കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശം അനുസരിച്ച് തീരുമാനിക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com